Skip to main content

അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു

അങ്ങനെ നാം അതും നേടിയിരിക്കുന്നു. അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒരു കേരളപ്പിറവി ദിനത്തിൽ തന്നെ പുതുചരിത്രം കുറിക്കാനായി എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കേരളത്തിലുണ്ടായ അവിസ്മരണീയമായ സാമൂഹിക പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതാണ് അതിദാരിദ്ര്യം തുടച്ചുനീക്കിയെന്ന വാർത്ത. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഉയർച്ച ഉറപ്പാക്കുന്ന ഉൾച്ചേർക്കലിന്റെ ജനകീയ വികസന മാതൃകയാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി എൽഡിഎഫ് സർക്കാർ തുടർന്നുവരുന്നത്. ആ കാഴ്ചപ്പാടിന്റെ വിജയം കൂടിയാണ് ഇന്ന് നാം കൈവരിച്ചിരിക്കുന്ന ഈ നേട്ടം. സംസ്ഥാനം മുഴുവൻ നീണ്ട സമഗ്രമായ പ്രക്രിയയിലൂടെ അതിദരിദ്രരെ കണ്ടെത്തി, അവരെ പ്രത്യാശയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു വിജയിപ്പിക്കാൻ നമുക്ക് സാധിച്ചു. അതിനായി അഹോരാത്രം പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. അവരുടേത് കൂടിയാണ് ഈ ചരിത്ര നേട്ടം. അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയതിന്റെ കരുത്തിൽ നമുക്ക് മുന്നോട്ടുപോകാം. ഇനിയുമേറെ കാര്യങ്ങൾ നമുക്ക് ചെയ്തുതീർക്കേണ്ടതുണ്ട്. ലോകം ഉറ്റുനോക്കുന്ന ഒരു നവകേരളം സൃഷ്ടിക്കാം.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.