ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഹോളി വെള്ളിയാഴ്‌ച വരുന്നതിനാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ മുസ്ലിങ്ങൾക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. റംസാൻ മാസത്തിലെ വെള്ളിയാഴ്‌ച ഹോളി ആഘോഷിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കൾ പ്രകോപനപരമായ പ്രസ്‌താവനകളിറക്കിയത് അപലപനീയമാണ്. ക്രമസമാധാനം ഉറപ്പാക്കുന്നതിന് പകരം, യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഈ വിഷയത്തിൽ മുസ്ലീങ്ങളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. മുസ്ലീം സമുദായത്തെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് ഇത്തരം പരാമർശങ്ങൾ. ഇത്തരം നീക്കണങ്ങളിൽ നിന്ന് ബിജെപി പിന്മാറണം.
