പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കണം. 2026 നുശേഷം നടത്തുന്ന സെൻസസിന് ശേഷമാണ് പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ പ്രക്രിയ നടക്കേണ്ടത്. ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ അതിർത്തി നിർണ്ണയം നടത്തിയാൽ, പാർലമെന്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ കുറവുണ്ടാകും. അത്തരമൊരു കുറവ് രാഷ്ട്രീയമായും ജനാധിപത്യപരമായും അന്യായവും ഫെഡറൽ തത്വത്തെ ദുർബലപ്പെടുത്തുന്നതുമാണ്. അതിർത്തി നിർണ്ണയ വിഷയത്തിൽ സമവായത്തിലെത്തണം. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ ആനുപാതിക വിഹിതത്തിൽ കുറവ് സംഭവിക്കരുത്.
