പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ സിപിഐ എം ശക്തമായി അപലപിക്കുന്നു. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ഹീനമായ അക്രമത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടി നീതി നടപ്പാക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണം.
കശ്മീരിൽ എല്ലാം ശരിയായെന്നും സമാധാനവും സാധാരണ ജനജീവിതവും പുനഃസ്ഥാപിച്ചുവെന്നുമുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ പൊള്ളയായ പ്രഖ്യാപനത്തെയാണ് ഈ ഭീകരാക്രമണം തുറന്നുകാട്ടുന്നത്. ജമ്മു-കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ ഒരു രാഷ്ട്രീയ പരിഹാരം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഇനിയും സമയം പാഴാക്കരുത്.
