Skip to main content

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു ഉൾപ്പെടെ 27 പേരെ ഏറ്റുമുട്ടലിൽ വധിച്ചതിനെ ശക്തമായി അപലപിക്കുന്നു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു ഉൾപ്പെടെ 27 പേരെ ഏറ്റുമുട്ടലിൽ വധിച്ചതിനെ ശക്തമായി അപലപിക്കുന്നു. മാവോയിസ്റ്റുകൾ ചർച്ചകൾക്കായി നിരന്തരം നടത്തുന്ന അഭ്യർഥനകൾ സർക്കാർ അവഗണിക്കുകയാണ്. കേന്ദ്ര സർക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരും ചർച്ചയിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. ചർച്ചയ്ക്ക് തയാറാവുന്നതിന് പകരം മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുക എന്ന മനുഷ്യത്വരഹിതമായ നയമാണ് അവർ പിന്തുടരുന്നത്.

ചർച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും പ്രസ്താവനയിറക്കിയിരുന്നു. മനുഷ്യജീവനെടുക്കുന്നത് ആഘോഷിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഇവരുടെ നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ നീക്കം ജനാധിപത്യ വിരുദ്ധവുമാണ്. ചർച്ച നടത്താനുള്ള മാവോയിസ്റ്റുകളുടെ അഭ്യർഥന പരിഗണിക്കണമെന്ന് നിരവധി രാഷ്ട്രീയ പാർടികളും ജനങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് എതിർപ്പുണ്ടെങ്കിലും അവര്‍ക്കെതിരായ എല്ലാ അർദ്ധസൈനിക നീക്കങ്ങളും നിർത്തിവയ്ച്ച് ചർച്ചകൾക്കുള്ള അവരുടെ അഭ്യർഥന ഉടൻ അംഗീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.