Skip to main content

സഖാവ് ചടയൻ ഗോവിന്ദന്റെ 27-ാം ചരമവാർഷികം സെപ്റ്റംബർ 09 ന് ചൊവ്വാഴ്‌ച വിപുലമായി ആചരിക്കുക

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 27-ാം ചരമവാർഷികം സെപ്റ്റംബർ 09 ന് ചൊവ്വാഴ്‌ച വിപുലമായി ആചരിക്കുക. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്‌മരണ സമ്മേളനം നടത്തിയും ചടയൻ ദിനം ആചരിക്കണം.

1998ൽ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ചടയൻ അന്തരിച്ചത്. 1948ൽ പാർടി സെല്ലിൽ അംഗമായ അദ്ദേഹം 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. പാർടിയെയും വർഗപ്രസ്ഥാനങ്ങളേയും മുന്നോട്ടു നയിക്കുന്നതിന് ജീവിതത്തിലുടനീളം ചടയൻ പരിശ്രമിച്ചു. പാർലമെൻ്ററി രംഗത്തും സഖാവ് സജീവമായി ഇടപെട്ടു.

കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെട്ട കാലത്താണ് ചടയൻ അനുസ്‌മരണം കടന്നുവരുന്നത്. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിയ കേന്ദ്രസർക്കാർ കാർഷിക മേഖലയെ ഇന്ത്യയിലും വിദേശത്തുമുള്ള കുത്തകൾക്കും കോർപ്പറേറ്റുകൾക്കും തീറെഴുതാനുള്ള നടപടികളിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാർ ഏജൻസികളാക്കി മാറ്റാനാണ് ശ്രമം. ജനാധിപത്യത്തിന് കാവലാകേണ്ട തെരഞ്ഞെടുപ്പ് കമീഷൻ്റെ സ്വതന്ത്ര്യമായ പ്രവർത്തനത്തെ അട്ടിമറിക്കുന്ന ആപൽക്കരമായ ഇടപെടലിനും രാജ്യം സാക്ഷ്യം വഹിക്കുന്നു.

കേന്ദ്രനയങ്ങൾക്ക് ബദലുയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഇതിനെ അതിജീവിച്ച് ജനകീയ ബദൽ ഉയർത്തി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് സഖാവ് ചടയൻ ഗോവിന്ദന്റെ ഓർമ കരുത്തുപകരും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.