എല്ലാമനുഷ്യരും തുല്യരായി ജീവിക്കുന്ന സമത്വ സുന്ദരമായ ലോകക്രമത്തിന് വേണ്ടി ജീവിതം മുഴുവൻ പോരാടിയ ധീരവിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ ഓർമ്മ ദിനമാണിന്ന്. സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ പോരാടി അമേരിക്കയുടെ എതിർപ്പുകളെയും ഉപരോധങ്ങളെയും മറികടന്ന് കമ്മ്യൂണിസ്റ്റ് ക്യൂബയെ പുരോഗതിയിലേക്ക് നയിച്ച കാസ്ട്രോയുടെ പോരാട്ടങ്ങൾ ലോകമെങ്ങുമുള്ള വിപ്ലവകാരികൾക്ക് എക്കാലവും ആവേശമാണ്. വലതുപക്ഷത്തിന്റെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിനെതിരെ നിരന്തരം സംസാരിച്ച കാസ്ട്രോ തൊഴിലാളി വർഗ്ഗ സമരപോരാട്ടങ്ങളിൽ സാർവ്വദേശീയ ഐക്യം രൂപപ്പെടുത്താൻ ശ്രമിച്ച വിപ്ലവകാരിയാണ്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും വിമോചനപോരാട്ടങ്ങൾക്ക് ശക്തിപകർന്ന ഫിദൽ കാസ്ട്രോയുടെ ഓർമ്മകൾ മനുഷ്യ വിമോചനത്തിനു വേണ്ടിയുള്ള തുടർ പോരാട്ടങ്ങളിൽ കരുത്താകും.