ജീവിതാനുഭവങ്ങളുടെ കനൽപ്പാതകളെ നിശ്‌ചയദാർഡ്യത്തോടെ മറികടന്ന് അക്കാദമിക് പാണ്ഡിത്യത്തിന്റെ അപാരത കണ്ട സാമ്പത്തിക ശാസ്‌ത്രജ്‌ഞനായിരുന്നു ഡോ. എം കുഞ്ഞാമൻ. അധ്യാപകൻ, എഴുത്തുകാരൻ എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ദളിത്–സാമ്പത്തിക ശാസ്ത്ര മേഖലകളിൽ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ‘എതിര്’ ആത്മകഥ ജീവിത യാഥാർഥ്യങ്ങളുടെ നേർക്കാഴ്‌ചയാണ്. ഡോ. കുഞ്ഞാമന്റെ വേർപ്പാടിൽ കുടുംബത്തിന്റെയും ശിക്ഷ്യഗണങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.