മുത്തശ്ശി കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഒരുപിടി കലാകാരികൾ നമുക്കുണ്ട്. അക്കൂട്ടത്തിൽ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന മുഖങ്ങളിലൊന്ന് ആർ സുബ്ബലക്ഷ്മിയുടേതാണ്. നടിയും സംഗീതജ്ഞയുമായ ആ അതുല്യ പ്രതിഭയുടെ വിടവാങ്ങൽ കലാലോകത്തിന് വലിയ നഷ്ടമാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. പ്രിയ കലാകാരിക്ക് ആദരാഞ്ജലി.