രാവണീശ്വരം നെല്ലെടുപ്പ് സമരത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപപ്പെട്ട കടുത്ത ഭക്ഷ്യക്ഷാമകാലത്ത് മലബാറിലെ ജന്മിമാർ നെല്ല് പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ 1948 ൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ കർഷകർ സംഘടിച്ച് നടത്തിയ ഐതിഹാസിക പോരാട്ടങ്ങളിലൊന്നാണ് രാവണീശ്വരം നെല്ലെടുപ്പ് സമരം.