Skip to main content

പ്രശാന്ത്‌ നാരായണന്റെ നിര്യാണം തീയറ്റർ രംഗത്തിനും സാംസ്‌കാരിക മേഖലയ്‌ക്കും വലിയ നഷ്ടം

നാടക സംവിധായകനും നടനുമായ പ്രശാന്ത്‌ നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയടക്കം മുപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്‌ത അദ്ദേഹം കലാരംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പല പ്രഗത്ഭരും ശ്രമിച്ച്‌ പരാജയപ്പെട്ട ഭാസന്റെ സംസ്‌കൃത നാടകമായ സ്വപ്ന വാസവദത്തം വിജയകരമായി സംവിധാനം ചെയ്‌തതോടെ നാടകരംഗത്ത്‌ പ്രശാന്ത്‌ നാരായണൻ തന്റേതായ സ്ഥാനമുറപ്പിച്ചു. മൂന്ന്‌ പതിറ്റാണ്ടായി തിയറ്റർ രംഗത്ത്‌ സജീവമായ അദ്ദേഹത്തിന്‌ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്‌ക്കുള്ള പുരസ്കാരമടക്കം ലഭിച്ചു. അദ്ദേഹത്തിന്റെ നിര്യാണം തീയറ്റർ രംഗത്തിനും സാംസ്‌കാരിക മേഖലയ്‌ക്കും വലിയ നഷ്ടമാണ്‌. പ്രശാന്ത്‌ നാരായണന്റെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.