ദേശാഭിമാനി കോഴിക്കോട്ട് നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ് ഉൾപ്പെടുന്ന ഓഫീസ് സമുച്ചയത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു. ദേശാഭിമാനി ചീഫ് എഡിറ്റർ സ. പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ സ. കെ ജെ തോമസ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു.