Skip to main content

സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടയുള്ള കോൺഗ്രസ് നേതാക്കളെ സ്വീകരിച്ചു

സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡിസിസി മെമ്പറുമായ ഷിനു മടത്തറ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ കലയപുരം അൻസാരി, കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഷഹനാസ് എന്നിവർ എകെജി സെന്ററിലെത്തി പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററെ സന്ദർശിച്ചു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഇവർ കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം

സ. ബൃന്ദ കാരാട്ട്

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.