Skip to main content

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാവാണ് സഖാവ് എൻ ശ്രീധരൻ

കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ്‌ നേതാക്കളിൽ ഒരാളാണ് സഖാവ് എൻ ശ്രീധരൻ. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ അതുല്യ സംഘാടകരിൽ ഒരാളായ അദ്ദേഹം ഓർമയായിട്ട് 39 വർഷമായി. കോൺഗ്രസ് നേതൃഭരണത്തിന്റെ പൊലീസ്– -ഗുണ്ടാ തേർവാഴ്ചയ്‌ക്കെതിരായി പോരാട്ടം നയിച്ച് മടങ്ങുമ്പോൾ വാഹനാപകടത്തിലാണ് 57-ാം വയസ്സിൽ വേർപാടുണ്ടായത്. അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. നാവികത്തൊഴിലാളിയായും ബീഡിത്തൊഴിലാളിയായും ജീവിതം തുടങ്ങിയ അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ ആലപ്പുഴ ജില്ലാ ആക്ടിങ്‌ സെക്രട്ടറിയായി. പിന്നീട് ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ സിപിഐ എമ്മിന്റെ ജില്ലാ സെക്രട്ടറിയായി. ഒരാൾ എങ്ങനെ കമ്യൂണിസ്റ്റ് ആകാമെന്നതിന് നിരവധി കാര്യങ്ങൾ എൻ എസിന്റെ ജീവിതത്തിൽനിന്ന്‌ പഠിക്കാനാകും.

ഇ എം എസ് മുതൽ നായനാർവരെയുള്ളവർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ശത്രുവർഗ ആക്രമണങ്ങൾ എത്ര ക്രൂരമായിരുന്നു. ഇതിനെതിരെ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും ഇടതുപക്ഷക്കാരും ഒരേ മനസ്സോടെ എങ്ങനെ അണിനിരക്കണമെന്ന് എൻ എസ് വ്യക്തമാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ചേർന്നുള്ള മുക്കൂട്ടു മുന്നണി അന്നും സജീവമായിരുന്നു. ഇതിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷ ബദൽ മാധ്യമങ്ങളുടെ പ്രചാരവും കരുത്തും വർധിപ്പിക്കേണ്ടതിന്റെ അനിവാര്യത എൻ എസ് അടിവരയിട്ടിരുന്നു.

മുതലാളിത്ത സമ്പദ്ഘടന നാട്ടിൽ ദാരിദ്ര്യവും അന്തരവും സൃഷ്ടിച്ചത് എങ്ങനെയെന്നും അതിനെ അഭിമുഖീകരിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്തു ചെയ്‌തെന്നും മനസ്സിലാക്കാൻ എൻ എസിനെപ്പോലുള്ള നേതാക്കളുടെ സ്മരണ ഉപകരിക്കും.ആത്മാഭിമാനമുള്ള മനുഷ്യരുടേതാക്കി കേരളത്തെ മാറ്റിത്തീർത്തതിൽ എൻ എസ് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കും കമ്യൂണിസ്റ്റ്‌ പാർടിക്കും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഭരണങ്ങൾക്കും വലിയ പങ്കുണ്ട്. ഈ സംസ്ഥാനത്ത് ഇടതുപക്ഷ നേതൃഭരണം തുടർച്ചയായി ഉണ്ടാകണം എന്നതായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളുടെ സ്വപ്നം. അത് ഇന്ന് യാഥാർഥ്യമായി. എന്നാൽ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള അജൻഡയുമായി ഹിന്ദുത്വശക്തികൾ ഇറങ്ങിയിരിക്കുന്നു. ഇതിനെ ഫലപ്രദമായി നേരിടാൻ കേരളത്തിൽ എൽഡിഎഫിന്റെ സമ്പൂർണവിജയം ഉണ്ടാകണം. അതിന് ഉറച്ച മനസ്സോടെ മുന്നോട്ടുപോകുന്നതിന് കരുത്തുപകരുന്നതാണ് എൻ എസ് സ്മരണ.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം

സ. ബൃന്ദ കാരാട്ട്

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.