Skip to main content

ഒരുവിധത്തിലും കേരളത്തിൽ വികസനം നടത്താൻ സമ്മതിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെയും കോൺഗ്രസിന്റെയും നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം

ഒരുവിധത്തിലും കേരളത്തിൽ വികസനം നടത്താൻ സമ്മതിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെയും കോൺഗ്രസിന്റെയും നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം. കേരളത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെ കോടതിയെ സമീപിച്ചതിന്റെ പേരിൽ ഒരു സഹായവും നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്‌. വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കുന്ന കാര്യം സംസ്ഥാന സർക്കാർ തീരുമാനിച്ചതാണ്. അതിനെ തടസ്സപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരാണ്, ഏതുതരത്തിലും വികസനം നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവും. കേരളത്തില 20 സീറ്റിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒത്തൊരുമിച്ച് നടത്തണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം

സ. ബൃന്ദ കാരാട്ട്

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.