Skip to main content

രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനായില്ലെങ്കിൽ ഈ ഇന്ത്യ ഇനിയുണ്ടാവില്ല, ഓരോ സംസ്ഥാനത്തെയും ഒരു യൂണിറ്റായി കണ്ട്‌ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാവും. ഭരണഘടനയെയും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇല്ലാതാക്കി രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന വർഗീയ ശക്തികളെ പ്രതിരോധിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം.

വർഗീയതയെ നേരിടാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരുത്ത്‌ വിശ്വാസികളാണ്‌. വർത്തമാനകാല ഇന്ത്യയിൽ വിശ്വാസികൾക്ക്‌ ചരിത്രപരമായ ദൗത്യം നിർവഹിക്കാനുണ്ട്‌. സിപിഐ എം വിശ്വാസികൾക്ക്‌ എതിരല്ല. വിശ്വാസിയാവാനും അല്ലാതിരിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്‌. ആ അവകാശത്തിനൊപ്പമാണ്‌ സിപിഐ എം. മതവും രാഷ്‌ട്രീയവും കൂട്ടിക്കലർത്തുകയാണ്‌ മോദി സർക്കാർ. ബിജെപിയ്‌ക്കെതിരെ പോരാടാനുള്ള ജാഗ്രത കോൺഗ്രസ്‌ പുലർത്തുന്നില്ല. ബിജെപിയ്‌ക്ക്‌ തീവ്ര ഹിന്ദുത്വ നിലപാടാണെങ്കിൽ കോൺഗ്രസ് നിലപാട് മൃദുഹിന്ദുത്വമാണ്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.

സിപിഐ എം ചെറുവത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പൊതുയോഗവും സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

സിപിഐ എം ചെറുവത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും പൊതുയോഗവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ചവറ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം ചവറ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.