കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവലോകനയോഗം ചേരുമ്പോഴാണ് ചീമേനിയിലെ പാർടി ഓഫീസിൽ ആയുധധാരികളായ ഒരു കൂട്ടം കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്. ഓഫീസിനുള്ളിൽ തീയിട്ടു കൊണ്ട് ജീവൻ രക്ഷാർത്ഥം പുറത്തേക്ക് ഓടുന്നവരെ ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു കോൺഗ്രസ് പദ്ധതി. അതിക്രൂരമായ ആ പദ്ധതി അവർ ചീമേനിയിൽ നടപ്പിലാക്കി. സ്ഥലം സന്ദർശിച്ച സഖാവ് ഇഎംഎസ് ജാലിയൻവാലാബാഗിന് സമാനമായ ക്രൂരതയായി ചീമേനിയെ കണ്ടു. സമാധാനത്തിന്റെ ഖദർധാരികളെന്ന് മേനി ചമയുന്ന കോൺഗ്രസിന്റെ യഥാർത്ഥ ഹിംസാ മുഖം വെളിപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന കോൺഗ്രസിന്റെ മാപ്പില്ലാത്ത ക്രൂരതയാണ് ചീമേനി. ചീമേനി രക്തസാക്ഷികളുടെ ഒളിമങ്ങാത്ത ഓർമ്മകൾ തുടരുന്ന പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നുകൊണ്ടിരിക്കും.