ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്. ബാക്കി പണം എവിടെ പോയി? ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര എങ്ങനെയാണെന്ന് എല്ലാവർക്കും ധാരണയുണ്ട്. ഗവൺമെന്റിന്റെ പിടിപ്പുകേട് കൊണ്ട് നെല്ല് സംഭരിച്ച് പണം കൊടുക്കാൻ സാധിക്കുന്നില്ലെന്നാണ് കോൺഗ്രസും ബിജെപിയും പറഞ്ഞത്. കേന്ദ്രം ഇപ്പോൾ 852 കോടി രൂപ തരാനുള്ളത് നൽകി. പക്ഷേ ഇനിയും 756 കോടി നൽകാനുണ്ട്. കോൺഗ്രസും ബിജെപിയും ഇതുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെ കുറ്റപ്പെടുത്തി മാത്രമാണ് സംസാരിച്ചത്.