Skip to main content

രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ കയ്യൂർ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാണ്

കയ്യൂര്‍ സമരത്തിനും സഖാക്കള്‍ക്കും രക്തസാക്ഷിത്വത്തിനും മനുഷ്യ വിമോചന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ ആ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാണ്.
സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്ക് ചെങ്കൊടിയുടെ ബലം നൽകിയ ഉജ്ജ്വല കാർഷിക മുന്നേറ്റമായിരുന്നു കയ്യൂർ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം ജന്മി മാടമ്പിത്തത്തിനെതിരെ മലബാറിലെ വയലുകൾ കൈകോർക്കുന്ന കാലം. ഒന്നുചേർന്ന കർഷകരുടെ സമര മുന്നേറ്റത്തിൽ കയ്യൂർ സമാനതകളില്ലാത്ത പൊലീസ് നര നായാട്ടിന് സാക്ഷ്യം വഹിച്ചു. സാമ്രാജ്യത്ത ഭരണകൂടം അഞ്ചു സഖാക്കളെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. സഖാക്കൾ വി വി കുഞ്ഞമ്പു മുതൽ ഇ കെ നായനാർ വരെ പ്രക്ഷോഭത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടു. നിരവധി ഇടപെടലുകൾ ഉണ്ടായിട്ടും 1943 മാർച്ച് 29 ന് സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ തൂക്കിലേറ്റി. തേജസ്വിനിയുടെ തീരങ്ങൾ ഏറ്റുവാങ്ങിയ ധീര രക്തസാക്ഷികളുടെ ചിരസ്മരണ തുടർന്നുവന്ന പോരാട്ടങ്ങൾക്കും, തുടരുന്ന സമരങ്ങൾക്കും നിത്യ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.