Skip to main content

രാഹുലിനും പ്രിയങ്കയ്ക്കും മോദിയുടെ സ്വരം

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ അതേ സ്വരം. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും കേരളത്തിൽ വന്ന് പറയുന്നത്. മുഖ്യമന്ത്രിയെ എന്തുകൊണ്ടു അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ എന്ത് കേസാണുള്ളത്? കെജ്രിവാളിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ച കോൺഗ്രസ് അറസ്റ്റിന് ശേഷം പ്രതിഷേധമുയർത്തി. അത്തരത്തിൽ അപക്വമായ നിലപാടുകളാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നത്. അപക്വമായ അഭിപ്രായമാണ് രാഹുൽ ഗാന്ധിയും സഹോദരിയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പറയുന്നത്.

ഒരു നിലപാടും നയവുമില്ലാത്ത സംഘടനയായി കോൺഗ്രസ് മാറി. വ്യക്‌തതയോടെ രാഷ്‌ട്രീയ, സംഘടനാ നിലപാട്‌ കൈക്കൊള്ളാൻ അവർക്കാകുന്നില്ല. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടില്ല. രാമക്ഷേത്ര വിഷയത്തിലും തുടക്കത്തിൽ മിണ്ടിയില്ല. സിപിഐ എം നിലപാട് വ്യക്തമാക്കിയപ്പോഴാണ് കോൺഗ്രസും നിലപാട് പറഞ്ഞത്. വർഗീയതയ്‌ക്കെതിരെ ഉറച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യാൻ കോൺഗ്രസിനാകുന്നില്ല. അശോക്‌ ചൗഹാൻ ചെയ്‌തത്‌ പോലെ കരഞ്ഞ്‌ പിടിച്ച്‌ ബിജെപിയിൽ ചേരുന്നവരല്ല സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവർത്തകർ. അങ്ങനെ നിലപാടെടുക്കാൻ രാഹുലിനും പ്രിയങ്കക്കും ആകില്ല.

ലോകത്തിന് തന്നെ മാതൃകയാകുന്ന വികസന, ക്ഷേമ പദ്ധതികളാണ് സംസ്ഥാന എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. കേരള സമൂഹത്തെ വിജ്ഞാന സമൂഹമായി മാറ്റി, വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ എത്തിക്കുകയാണ്‌ ഇടതുപക്ഷം ലക്ഷ്യമിടുന്നത്‌. കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർത്താനും ഹിന്ദുത്വ അജണ്ട കൈകാര്യം ചെയ്യുന്ന ബിജെപി നിലപാടിനെ എതിർക്കാനും മതനിരപേക്ഷ ശക്‌തികൾ ആകെ ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം

സ. ബൃന്ദ കാരാട്ട്

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാ​ഗതാർഹമാണ്. വിധി കുറച്ച് നേരത്തെ വന്നില്ല എന്നത് മാത്രമാണ് നിരാശ. അതുണ്ടായിരുന്നുവെങ്കിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരവധി പേർ ബുൾഡോസർ രാജിന് ഇരകളാക്കപ്പെടില്ലായിരുന്നു.

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ബുൾഡോസർ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി. കേസകളിലുൾപ്പെട്ട പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ തകർക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്.

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.