സ. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ് കണ്ടകാര്യം വലിയ വിഷയമാക്കുകയാണ് മാധ്യമങ്ങൾ. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്. എന്നാൽ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു എന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇ പി ജയരാജന് എതിരെ ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. ഇവ നേരിടാൻ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കും. തെറ്റായ നിലപാടുകളെയും സമീപനങ്ങളെയും പ്രതിരോധിക്കുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ പാർടി ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക ജീവിതത്തിൽ സാംസ്കാരിക മൂല്യമുള്ള രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. അതിനിടയിൽ രണ്ടുപേർ പരസ്പരം കണ്ടു എന്നതിനെ തെറ്റായി കാണാനാവുന്നത് എങ്ങനെയാണ്. ലോഹ്യം പറയരുത് എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്കാരമല്ല. ഒരാളെ കാണരുത് കേൾക്കരുത് എന്ന് പറയാൻ കഴിയില്ല.