Skip to main content

സ. ഒ വി നാരായണന് ആദരാഞ്ജലി

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സഖാവ് ഒ വി നാരായണൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ദീർഘകാലം പാർടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. മാടായി ഏരിയാ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. കർഷകത്തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കുകയും അവരുടെ അവകാശപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ചുമാണ് സഖാവ് നേതൃനിരയിലെത്തിയത്. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനവും ശ്രദ്ധേയമായിരുന്നു. ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ സഖാവായിരുന്നു ഒ വി നാരായണൻ. അദ്ദേഹത്തിന്റെ വിയോഗം പുരോഗമന, കർഷക സംഘടനകൾക്ക്‌ കനത്ത നഷ്ടമാണ്‌. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.