Skip to main content

സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം, ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം

സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും അതിജീവിന പാതയിലൂടെ കേരളം മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഓണമെത്തുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപ്പൊട്ടലിൽ സർവ്വം നഷ്ടമായവരെ പുനരധിവസിപ്പിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും, ടൗൺഷിപ്പുകൾ ഉൾപ്പടെ നിർമ്മിച്ച് ആ പ്രദേശത്തെയാകെ ഉന്നതിയിലേക്ക് ഉയർത്താനും സർക്കാർ നടത്തുന്ന പരിശ്രമങ്ങളിൽ നാടൊന്നാകെ കൈകോർക്കുകയാണ്. അതിജീവനത്തിന്റെ പുതുചരിതം രചിക്കുന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സഹോദരങ്ങളെ ഈ ഓണക്കാലത്ത് നമ്മോടൊപ്പം ചേർത്ത് നിർത്താനാകണം. ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം കൂടുതൽ മനോഹരമാക്കാം.

മാനുഷരെല്ലാരും ഒരുപോലെ വസിക്കുന്ന നല്ല കാലത്തിലേക്കാണ്‌ നമുക്ക്‌ കുതിക്കേണ്ടത്‌. സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂഹത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം. ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം.

എല്ലാവർക്കും ഓണാശംസകൾ!

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.