Skip to main content

ശ്രീലങ്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത സഖാവ് അനുര കുമാര ദിസനായകെയെയും അദ്ദേഹത്തിന്റെ പാർടിയായ ജനതാ വിമുക്തി പെരുമനയെയും (ജെവിപി) അഭിനന്ദിക്കുന്നു

ശ്രീലങ്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത സഖാവ് അനുര കുമാര ദിസനായകെയെയും അദ്ദേഹത്തിന്റെ പാർടിയായ ജനതാ വിമുക്തി പെരുമനയെയും (ജെവിപി) അഭിനന്ദിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ശ്രീലങ്കൻ ജനത ഇടതുപക്ഷത്തിലാണ് രാജ്യത്തിന്റെ ഭാവി കാണുന്നത്‌ എന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌. അസമത്വവും ആഴത്തിലുള്ള അഴിമതിയും അവസാനിപ്പിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ദിസനായകെ ജനവിധി തേടിയത്‌.

ശ്രീലങ്കയെ കടുത്ത ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ട വലതുപക്ഷ സാമ്പത്തിക നയങ്ങളിൽ മാറ്റംവരുത്തുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയെ തകർത്ത വലതുപക്ഷ ജനവിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ സുദീർഘമായ പോരാട്ടത്തിനൊടുവിലാണ് ജെവിപിയും ദിസനായകെയും ശ്രീലങ്കയിൽ അധികാരത്തിലേറുന്നത്. ശ്രീലങ്കയെ ക്ഷേമത്തിന്റെയും സർവതോന്മുഖമായ പുരോഗതിയുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന, സാമൂഹിക-സാമ്പത്തിക വികസനത്തിന്റെയും പാതയിലേക്ക് നയിക്കാൻ ഇടതുസഖ്യത്തിന്റെ ചരിത്ര വിജയത്തിനാകും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.