സഖാവ് എം എം ലോറൻസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർക്കാകെ പ്രചോദനമേകിയ ജീവിതമായിരുന്നു സ. എം എം ലോറൻസിന്റേത്. അവസാനശ്വാസം വരെയും കേരളത്തെപ്പറ്റിയും സാധാരണ മനുഷ്യരെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്‌ത മഹാനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് സ. എം എം ലോറൻസിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. സ. എം എം ലോറൻസിന്റെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും കേരളത്തിനാകെയും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ വേദനയിൽ ഒപ്പം ചേരുന്നു.
![](/sites/default/files/2024-09/461293298_1076015337421333_3087362919513409000_n_0.jpg)