Skip to main content

പുനെയിൽ ഏണസ്റ്റ് ആൻഡ് യംഗ് (EY) കമ്പനയിൽ ജോലി ചെയ്യവേ മരണമടഞ്ഞ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കങ്ങരപ്പടിയിലെ വീട്ടിലെത്തി സന്ദർശിച്ചു

പുനെയിൽ ഏണസ്റ്റ് ആൻഡ് യംഗ് (EY) കമ്പനയിൽ ജോലി ചെയ്യവേ മരണമടഞ്ഞ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കങ്ങരപ്പടിയിലെ വീട്ടിലെത്തി സന്ദർശിച്ചു. കോർപ്പറേറ്റ് തൊഴിൽ ചൂഷണത്തിന്റെ ഇരയാണ് അന്ന സെബാസ്റ്റ്യൻ. പ്രതിദിനം 15- 16 മണിക്കൂർ വരെ അന്നയ്ക്ക് ജോലി ചെയ്യേണ്ടതായി വന്നിരുന്നു. രാജ്യത്തെ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ ചൂഷണം വ്യാപകമാണ്. പരാതികൾ ഉന്നയിച്ചാൽ പിരിച്ചുവിടപ്പെടുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്യുകയാണ് പതിവ്. കൂടാതെ അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജോലിഭാരം താങ്ങാൻ വീട്ടുകാർ പഠിപ്പിക്കുകയാണ് വേണ്ടതെന്ന കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന കോർപ്പറേറ്റുകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടേതാണ്. ഇനിയൊരു അന്ന സെബാസ്റ്റ്യൻ ആവർത്തിക്കാതിരിക്കാൻ തൊഴിൽ ചൂഷണത്തിനും അതിനെ സാധൂകരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കുമെതിരായ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.