Skip to main content

ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു

യാക്കോബായ സഭയുടെയും സമൂഹത്തിന്റെയാകെയും ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച വലിയ ഇടയനാണ്‌ യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ച്‌ ചേർത്തുപിടിക്കാൻ അദ്ദേഹത്തിനായി. യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയാർക്കീസ്‌ സെന്ററടക്കം നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്‌. ധ്യാന കേന്ദ്രങ്ങൾ, മിഷൻ സെന്ററുകൾ, പള്ളികൾ, വിദ്യാലയങ്ങൾ എന്നിവയെല്ലാം ബാവയുടെ നേതൃത്വത്തിലാണ്‌ സ്ഥാപിച്ചത്‌.

ജീവിതംകൊണ്ടും ആശയംകൊണ്ടും പകരം വെക്കാനില്ലാത്ത നേതൃത്വമാണ് ബാവയുടെ നിര്യാണത്തോടെ യാക്കോബായ സുറിയാനി സഭയ്‌ക്ക്‌ നഷ്ടമാകുന്നത്‌. സഭയുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിശ്രമരഹിതമായ പ്രവർത്തനങ്ങളാണ്‌ തന്റെ പൗരോഹിത്യ ജീവിതത്തിലുടനീളം അദ്ദേഹം നടത്തിയത്‌. പ്രതികൂല സാഹചര്യങ്ങളെ ആത്മസമർപ്പണത്തോടെ സധൈര്യം നേരിടാൻ അദ്ദേഹത്തിന്‌ സാധിച്ചു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുമായി ആഴത്തിലുള്ള സൗഹൃദം പുലർത്താനും അദ്ദേഹത്തിനായിരുന്നു. യാക്കോബായ സഭയ്‌ക്ക്‌ നികത്താനാകാത്ത വിടവാണുണ്ടായിരിക്കുന്നത്‌.

അദ്ദേഹത്തിന്റെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ ഒപ്പംചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.