പ്രമുഖ സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻ എൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
മലയാള സാഹിത്യത്തിനും ആധുനിക നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യത്തിനകത്തും പുറത്തും ഔദ്യോഗിക ജീവിതം നയിക്കുമ്പോഴും കേരളത്തെയും മലയാള ഭാഷയെയും അദ്ദേഹം എന്നും നെഞ്ചൊട് ചേർത്തുപിടിച്ചു. പകരംവെക്കാനില്ലാത്ത സാംസ്കാരിക സാന്നിധ്യമായിരുന്നു അദ്ദേഹം. സാഹിത്യം, നാടകം, മാധ്യമപ്രവർത്തനം, അധ്യാപകൻ തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ സ്ഥാനമുറപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഡൽഹിയിലെ മലയാളിയുടെ സാംസ്‌കാരിക മുഖവും അഭയകേന്ദ്രവുമായിരുന്നു ഓംചേരി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സാഹിത്യ സാംസ്കാരിക ലോകത്തിന്റെയും വേദനയിൽ ഒപ്പം ചേരുന്നു.