സഖാവ് കണ്ടോത്ത് സുരേശന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും തന്റെ നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സഖാവാണ് സുരേശൻ. ആർഎസ്എസ് അക്രമത്തിൽ മാരകമായി പരിക്കേറ്റ് നെഞ്ചിന് താഴെ ചലനമറ്റെങ്കിലും, ശാരീരിക അവശതകൾക്ക് കീഴടങ്ങാതെ മരണംവരേയും രണ്ടുപതിറ്റാണ്ടിലേറെ കാലം സുരേശൻ പാർടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രത്യേകമായി രൂപകൽപ്പനചെയ്ത കാറിൽ സഞ്ചരിച്ചായിരുന്നു സഖാവിന്റെ പ്രവർത്തനം. സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ പ്രിയ സഖാവ് സുരേശന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ വേദനയിൽ ഒപ്പം ചേരുന്നു.
