Skip to main content

ജയ്‌പുർ – മുംബൈ ട്രെയിനിലെ കൂട്ടക്കൊലയ്ക്ക് പിന്നിൽ വിദ്വേഷ പ്രചാരണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

ജയ്‌പുർ – മുംബൈ ട്രെയിനിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്‌) കോൺസ്‌റ്റബിൾ നടത്തിയ വിദ്വേഷ കൂട്ടക്കൊല ഹിന്ദുത്വ ശക്തികളുടെ വിഷലിപ്‌ത അജണ്ടയുടെ സൃഷ്ടിയാണ്. അങ്ങേയറ്റം അപലപനീയമായ സംഭവം രാജ്യത്തിനുള്ള ജാഗ്രത മുന്നറിയിപ്പാണ്‌. അധികൃതർ നൽകിയ പ്രാഥമിക വിശദീകരണം പോലെ സമനില തെറ്റിയ ഒരാളുടെ പ്രവൃത്തി മാത്രമായി ഇതിനെ കാണാൻ കഴിയില്ല. ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂന്ന്‌ യാത്രക്കാരുമാണ്‌ കൊല്ലപ്പെട്ടത്‌. ഈ യാത്രക്കാരെല്ലാം മുസ്ലിങ്ങളാണ്‌. മുസ്ലിങ്ങളെ തെരഞ്ഞ്‌ ഈ കോൺസ്‌റ്റബിൾ ബോധപൂർവം ഒരു കോച്ചിൽനിന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ പോകുകയായിരുന്നു. അധികാരസ്ഥാനങ്ങളിലുള്ളവർ മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിച്ച്‌ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിദ്വേഷ പ്രചാരണത്തിന്റെ പ്രത്യക്ഷ ഫലമാണിത്‌. വർഗീയതയുടെ നിഘണ്ടുവിലുള്ള എല്ലാ അധിക്ഷേപ വാക്കുകളും മുസ്ലിങ്ങൾക്കെതിരായി പ്രയോഗിക്കപ്പെടുന്നു. മുസ്ലിങ്ങളെ നയിക്കുന്നത്‌ പാകിസ്ഥാനാണെന്നും ഇന്ത്യയിൽ കഴിയണമെങ്കിൽ അവർ മോദിക്കും യോഗിക്കും വോട്ട്‌ ചെയ്യണമെന്നും കോൺസ്‌റ്റബിൾ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്‌. അതേസമയം ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ബിജെപി നേതാക്കളുടെ ഭാഷയാണ്‌ ഇയാൾ ഏറ്റുപിടിച്ചത്‌.

വിദ്വേഷ പ്രചാരണം രാജ്യത്ത്‌ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും സുപ്രീംകോടതി ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സുരക്ഷ നൽകാൻ ചുമതലപ്പെട്ടവരെപ്പോലും വർഗീയ ചിന്താഗതി ബാധിച്ചുവെന്ന്‌ വ്യക്തമാക്കുന്ന ഈ സംഭവം തികച്ചും ആശങ്കാജനകമാണ്‌. അഗാധമായ ഗർത്തത്തിലേയ്‌ക്ക്‌ ഹിന്ദുത്വ ശക്തികൾ രാജ്യത്തെ നയിക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.