Skip to main content

ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക

ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ അംഗീകരിച്ച പ്രമേയം
________________________________________
370-ാം വകുപ്പ്‌ റദ്ദാക്കി ജമ്മു – കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളായി വിഘടിപ്പിക്കുകയും ചെയ്‌തിട്ട്‌ നാല്‌ വർഷമായി. ഭരണഘടനയ്‌ക്കും ഫെഡറലിസത്തിനും നേരെ ഉണ്ടായ ഈ കടന്നാക്രമണത്തിനുശേഷം ജമ്മു – കശ്‌മീർ ജനതയുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്തു.

കേന്ദ്ര ഭരണത്തിൽ സ്ഥിരവാസ നിയമങ്ങളും ഭൂമി നിയമങ്ങളും ഭേദഗതി ചെയ്‌ത്‌ ജമ്മു – കശ്‌മീരിന്റെ തനിമ മാറ്റിമറിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇവിടത്തെ ജനസംഖ്യാ ഘടന തന്നെ മാറ്റിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
യുഎപിഎ, പൊതു സുരക്ഷാനിയമം തുടങ്ങിയ കിരാതനിയമങ്ങൾ ഉപയോഗിച്ച്‌ രാഷ്‌ട്രീയ നേതാക്കളെയും പ്രവർത്തകരെയും വൻതോതിൽ തടവിലാക്കി. നൂറുകണക്കിന്‌ രാഷ്‌ട്രീയ തടവുകാർ ഇപ്പോഴും മോചിതരായിട്ടില്ല; ഇവരിൽ പലരും സംസ്ഥാനത്തിന്‌ പുറത്തുള്ള ജയിലുകളിലാണ്‌.

കേന്ദ്രസർക്കാർ വലിയ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും സാമ്പത്തികനില വഷളായി, തൊഴിലില്ലായ്‌മ നിരക്ക്‌ ഇവിടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്‌. ആപ്പിൾ കർഷകരും ചെറുകിട സംരംഭകരും കടുത്ത ദുരിതത്തിലാണ്.
മാധ്യമങ്ങളെ അടിച്ചമർത്തുകയാണ്‌. കടുത്ത സെൻസർഷിപ്പ്‌ നിലനിൽക്കുന്നു. അഭിപ്രായപ്രകടന സ്വാതന്ത്ര്യമില്ല. മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ ജയിലിൽ അടച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്‌ നടത്താത്തതു കാരണം ജമ്മു – കശ്‌മീർ ജനതയുടെ അടിസ്ഥാന ജനാധിപത്യ അവകാശം ഹനിക്കപ്പെട്ടിരിക്കുന്നു. കശ്‌മീർ താഴ്‌വരയിൽനിന്നുള്ള ജനപ്രതിനിധികളുടെ എണ്ണം കുറച്ച്‌, ബിജെപി താൽപര്യങ്ങൾക്ക്‌ അനുസൃതമായി മണ്ഡലം പുനർനിർണയം നടത്തിയശേഷവും നിയമസഭ തിരഞ്ഞെടുപ്പ്‌ നടത്താൻ കേന്ദ്രം തയ്യാറല്ല.

എല്ലാ അർത്ഥത്തിലും ജമ്മു – കശ്‌മീർ ജനത രണ്ടാം തരം പൗരന്മാരായി തരംതാഴ്‌ത്തപ്പെട്ടിരിക്കുകയാണ്. അതിനാൽ, ജമ്മു കശ്മീർ നിയമസഭയിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടത്തണം.

ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുകയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും അടിച്ചമർത്താൻ നിർദ്ധയമായ നിയമങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയും വേണം.

ജമ്മു – കശ്മീരിലെ സ്ഥിരനിവാസികളുടെ അവകാശവും ജനങ്ങളുടെ ഭൂസ്വത്ത് അവകാശങ്ങളും ഹനിക്കുന്ന നടപടികൾ കേന്ദ്രസർക്കാർ തിരുത്തണം.

അവകാശങ്ങൾ പുനഃസ്ഥാപിച്ച്‌ കിട്ടാനായി പൊരുതുന്ന ജമ്മു – കശ്‌മീർ ജനതയ്‌ക്കും ജനാധിപത്യ ശക്തികൾക്കും അതിനു വേണ്ടി പ്രയത്നിക്കുന്ന ജനാധിപത്യ ശക്തികളോടും ഐക്യദാർഢ്യം അറിയിക്കുന്നു. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.