Skip to main content

ഗാസയിൽ ഇസ്രായേൽ സേന നടത്തിയ കൂട്ടക്കൊല ഞെട്ടിപ്പിക്കുന്നത്, ശക്തമായി അപലപിക്കുന്നു

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
ഗാസ നഗരത്തിൽ 112 പലസ്തീനികളെ വെടിവെച്ച് കൊല്ലുകയും നിരവധി പേരെ പരിക്കേല്പിക്കുകയും ചെയ്ത ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരകൃത്യം ഞെട്ടിപ്പിക്കുന്നതാണ്. ഈ കൂട്ടക്കൊലയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. പ്രദേശത്ത് ഭക്ഷണവുമായി എത്തിയ സഹായ വിതരണ ട്രക്കുകളുടെ അടുത്തേക്ക് ചെന്ന പട്ടിണി കിടന്നിരുന്നവരെയാണ് ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടത് 30,000ത്തിലേറെ പലസ്തീനികളാണ്.

കൂട്ടക്കൊലകൾ നടക്കുമ്പോഴും മൗനം പാലിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ നടപടി അങ്ങേയറ്റം ഖേദകരമാണ്. ഗാസയ്ക്കു നേരെയുള്ള ഇസ്രായേലിന്റെ യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന അതേ നിലപാട് പിന്തുടരുക എന്ന മോദി സർക്കാരിന്റെ നടപടി അവസാനിപ്പിക്കണം.

ദക്ഷിണാഫ്രിക്ക, ബ്രസീൽ, അറബ് രാജ്യങ്ങൾ തുടങ്ങിയ "ഗ്ലോബൽ സൗത്ത്" രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിച്ച് സ്ഥിരമായ വെടിനിർത്തൽ ഉടൻ നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി

സിപിഐ എം സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ. എ കെ ബാലൻ പതാക ഉയർത്തി.

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു

സിപിഐ എം സംസ്ഥാന സമ്മേളന കൊടിമര ജാഥ പോരാട്ടങ്ങളുടെ മറുപേരായ ശൂരനാടിന്റെ ചുവന്ന മണ്ണിൽ നിന്ന് പ്രയാണം ആരംഭിച്ചു.