Skip to main content

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടി

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________

18-ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ്. ഭരണഘടനയെയും റിപ്പബ്ലിക്കിൻ്റെ മതേതര ജനാധിപത്യ സ്വഭാവത്തെയും സംരക്ഷിക്കുമെന്ന് ഉറപ്പിച്ച ഇന്ത്യയിലെ ജനങ്ങൾ ബിജെപിയുടെ ഭൂരിപക്ഷം കുറച്ചു. 400 സീറ്റുകൾ നേടുമെന്ന് പ്രചരണം നടത്തിയ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 63 സീറ്റുകൾ കുറഞ്ഞു. 20 ശതമാനത്തിലധികം കുറവാണിത്.

ഇന്ത്യാ കൂട്ടായ്മ തെരഞ്ഞെടുപ്പിൽ 234 സീറ്റുകൾ നേടി. പോൾ ചെയ്തതിൻ്റെ 43.31 ശതമാനം വോട്ടുകൾ എൻഡിഎയും 41.69 ശതമാനം വോട്ടുകൾ ഇന്ത്യ കൂട്ടായ്മയും നേടി. 2 ശതമാനത്തിൽ താഴെയാണ് വോട്ടുവിഹിതത്തിലുള്ള വ്യത്യാസം.

പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള വ്യാപകമായ ആക്രമണങ്ങൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്നീ സാഹചര്യങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കുകയും കോൺഗ്രസിന്റെയും സിപിഐ എമ്മിന്റെയുമടക്കം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. എൻസിപിയും ശിവസേനയും പോലുള്ള പ്രതിപക്ഷ പാർട്ടികളെ പണശക്തിയും കേന്ദ്ര ഏജൻസികളുടെ ഭീഷണിയും ഉപയോഗപ്പെടുത്തി പിളർപ്പിലെത്തിച്ച ബിജെപി പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ എല്ലാത്തരം രാഷ്ട്രീയ തന്ത്രങ്ങളും അവലംബിച്ചു. അങ്ങനെ ജെഡിയുവെ തിരിച്ച് എൻഡിഎയിൽ എത്തിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായി ഇടപെട്ടിരുന്നുവെങ്കിൽ ബിജെപിയുടെയും എൻഡിഎയുടെയും നില കൂടുതൽ പ്രതികൂലമാകുമായിരുന്നു. ബിജെപിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ തിരഞ്ഞെടുപ്പ് കമീഷൻ്റെ പങ്ക് വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരായിരുന്നിട്ടും മോദിയുടെയും പല ബിജെപി നേതാക്കളുടെയും പ്രകോപനപരമായ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കാഞ്ഞതും പോൾ ചെയ്ത വോട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനുള്ള വിമുഖതയും കമീഷന്റെ വിശ്വാസ്യതയിൽ സംശയമുയർത്തുന്നതാണ്.

ബിജെപി തങ്ങളുടെ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ വലിയ തോതിൽ ഉപയോ​ഗിച്ചത് എക്‌സിറ്റ് പോളുകളിലും പ്രതിഫലിച്ചു. കൂട്ടുനിൽക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾക്കൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും സ്വന്തം അജൻഡയ്ക്ക് അനുസരിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിനും ബിജെപി അവരുടെ പണശക്തി ഉപയോഗിച്ചു. പലയിടത്തും വോട്ടർമാർക്ക് നേരിട്ട് പണം നൽകാൻ ആയിരക്കണക്കിന് കോടികൾ ചെലവിട്ടു.

ഭരണഘടന, ജനാധിപത്യം, പൗരസ്വാതന്ത്ര്യം എന്നിവയ്‌ക്കെതിരായ ഭീഷണികളും തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതം തുടങ്ങിയ പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടുന്നതിനാണ് ഇന്ത്യാ കൂട്ടായ്മ ഊന്നൽ നൽകിയത്. കർഷര സമരം അടക്കമുള്ള ജനകീയ പ്രതിരോധങ്ങൾ വലിയ തോതിൽ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, പശ്ചിമ യുപി എന്നിവടങ്ങളിലുള്ള കാർഷിക പ്രദേശങ്ങളിൽ ബിജെപിക്ക് 38 സിറ്റിംഗ് സീറ്റുകളാണ് നഷ്ടപ്പെട്ടത്. 159 ഗ്രാമീണ നിയോജക മണ്ഡലങ്ങളിൽ ജനങ്ങൾ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തുവെന്നാണ് കണക്ക്.

കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും മോദിയുടെ ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി ബിജെപി ശക്തമായി മുന്നോട്ടുപോകും. ഹിന്ദുത്വ സ്വേച്ഛാധിപത്യ പ്രവണതകളെയും ഹിന്ദുത്വ-കോർപ്പറേറ്റ് കൂട്ടുകെട്ടിനെയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുന്നതിലും മതേതര ജനാധിപത്യം, ജനങ്ങളുടെ ഉപജീവനം, സാമ്പത്തിക പരമാധികാരം, സാമൂഹ്യ നീതി, ഫെഡറലിസം എന്നിവ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ കൂട്ടായ്മ മുന്നോട്ടുപോകേണ്ടതുണ്ട്. ഫാസിസ്റ്റ് രീതികൾക്കെതിരെയുള്ള പോരാട്ടം വരും നാളുകളിൽ പാർലമെൻ്റിനകത്തും പുറത്തും കൂടുതൽ ശക്തമാക്കേണ്ടതുമുണ്ട്.

എട്ട് എംപിമാരുമായി ഇടതു പാർട്ടികൾ ലോക്സഭയിൽ തങ്ങളുടെ സാന്നിധ്യം നേരിയ തോതിൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിപിഐ എമ്മിന്റെ പ്രകടനം, പ്രത്യേകിച്ച് കേരളത്തിൽ, നിരാശജനകമാണ്. സംസ്ഥാന ഘടകങ്ങൾ നടത്തുന്ന അവലോകനത്തിന്റെ അടിസ്ഥാനത്തിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്തും.

നീറ്റ് പരീക്ഷ

നീറ്റ് പരീക്ഷയുടെ നടത്തിപ്പിൽ പലതരത്തിലുള്ള ക്രമക്കേടുകളും പരാതികളും ഉയർന്നിട്ടുണ്ട്. പരീക്ഷകളുടെ നടത്തിപ്പിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഗൗരവതരമായ വീഴ്ചകൾ വരുതിയുട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന കേന്ദ്രീകൃതവൽക്കരണം വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾക്കു മേലെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല.

കഴിഞ്ഞ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ അന്വേഷണം നടക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.