Skip to main content

എൽഡിഎഫ് ദുർബലമായെന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് ദുർബലമായി എന്ന് പ്രചരിപ്പിച്ചവരുടെ വാദം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. ആകെയുള്ള 49 സീറ്റുകളിൽ 23 സീറ്റുകളിൽ എൽഡിഎഫ്‌ വിജയിച്ചു. യുഡിഎഫിന് 19, ബിജെപിയ്ക്ക് മൂന്ന്, നാല്‌ സ്വതന്ത്രർ എന്നിങ്ങനെയാണ്‌ മറ്റ്‌ വിജയങ്ങൾ.

തിരുവനന്തപുരം ജില്ലയിൽ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. ബിജെപിയുടെ നാല് സീറ്റും യുഡിഎഫിന്റെ സീറ്റുകളും എൽഡിഎഫ് പിടിച്ചെടുത്തു. തൃശൂരിൽ എൽഡിഎഫ് വിജയിച്ച രണ്ട് സീറ്റുകൾ നിലനിർത്തി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റുകളിലും എൽഡിഎഫിന്‌ നല്ല ഭൂരിപക്ഷമാണ്‌.

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് എൽഡിഎഫിന് ഉണ്ടായത്. അത്‌ നിലനിൽക്കുന്നുവെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. എൽഡിഎഫ് പരാജയപ്പെട്ട വാർഡുകളിൽ പലതിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളേക്കാൾ വോട്ടുകൾ നേടാനായി. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ സഖ്യത്തെ നിലനിർത്തിക്കൊണ്ടാണ് പലയിടത്തും സ്വതന്ത്രവേഷത്തിൽ സ്ഥാനാർത്ഥികളെ യുഡിഎഫ് വിജയിപ്പിച്ചത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. അവിശുദ്ധ കൂട്ടുകെട്ടുകളെ പരാജയപ്പെടുത്തി എൽഡിഎഫിന് തിളക്കമാർന്ന വിജയം നൽകിയ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.