Skip to main content

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കം

ആർഎസ്‌എസും ബിജെപിയും മുന്നോട്ടുവച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’സംവിധാനം എല്ലാ അധികാരവും ഒരു നേതാവിന്‌ കൈമാറി കേന്ദ്രീകൃത ഏകാധിപത്യസംവിധാനം സൃഷ്ടിക്കാനുള്ള നീക്കമാണ്. ഇതിനായി ഭരണഘടന ഭേദഗതിചെയ്യാനുള്ള ഏത്‌ നീക്കത്തെയും സിപിഐ എം നഖശിഖാന്തം പ്രതിരോധിക്കും. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ബഹുസ്വരതയെയും ആദരിക്കുന്ന എല്ലാ പാർടികളും കേന്ദ്രസര്‍ക്കാരിന്റെ വിനാശകരമായ നടപടിയെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ നടപ്പാക്കുന്നത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെയും ഫെഡറൽഘടനയുടെയും അടിത്തറ തകർക്കും. മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കുന്നതും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അതിനെ കൂട്ടിയിണക്കുന്നതുമാണ്‌. ഒരു സംസ്ഥാന സർക്കാർ വീഴുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്‌താൽ സഭയുടെ ശേഷിച്ച കാലയളവിലേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി. ഇതുൾപ്പടെയുള്ള കോവിന്ദ്‌ സമിതിയുടെ ശുപാർശകൾ അഞ്ചുവർഷക്കാലത്തേക്ക്‌ ജനങ്ങൾക്ക്‌ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഭരണഘടന നൽകിയ അധികാരം കവരുന്നു. മാത്രമല്ല, അവശേഷിച്ച കാലത്തേക്കുമാത്രം ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്ന ശുപാർശ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ മാതൃകയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കുനേരെ ചോദ്യചിഹ്നം ഉയർത്തുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന്‌ പിന്നാലെ അഞ്ചുവർഷ കാലാവധി അവസാനിക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ്‌ നടത്തേണ്ടി വരും.

പഞ്ചായത്ത്‌, മുൻസിപ്പൽ തെരഞ്ഞെടുപ്പ്‌ ഒന്നിച്ച്‌ നടത്താനുള്ള ശുപാർശയിലാകട്ടെ ഫെഡറലിസത്തിന്‌ നേരെയുള്ള വഞ്ചനാപരമായ കടന്നാക്രമണം കൂടുതൽ പ്രകടം. വികേന്ദ്രീകൃത രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ അവകാശമുള്ള തദ്ദേശസ്ഥാപനങ്ങളെന്ന സങ്കൽപ്പത്തെതന്നെ തകർക്കുന്നതാണ്‌ ഈ ശുപാർശ. തദ്ദേശതെരഞ്ഞെടുപ്പുകൾ നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണ്‌. ഇന്ത്യയുടെ മഹാവൈവിധ്യവും ഒരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്‌ത സാഹചര്യങ്ങളും കണക്കിലെടുക്കാതെയുള്ള ഈ ശുപാർശ ശുദ്ധഅസംബന്ധമാണ്‌

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.