Skip to main content

തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ തൊഴിൽബന്ധിത ആനുകൂല്യപദ്ധതി ഉടൻ പിൻവലിക്കണം

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച തൊഴിൽബന്ധിത ആനുകൂല്യപദ്ധതി പൊതുഫണ്ട്‌ വൻകിട കോർപറേറ്റുകൾക്ക്‌ സംഭാവന ചെയ്യാൻ ലക്ഷ്യമിട്ടാണ്. തൊഴിലാളികളുടെ ചെലവിൽ കോർപറേറ്റുകളെ പരിപോഷിപ്പിക്കാൻ ബിജെപി സർക്കാർ നടത്തുന്ന മറ്റൊരു ശ്രമമാണിത്‌. ശിങ്കിടി മുതലാളിത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

തൊഴിൽ സൃഷ്ടിക്കൽ, സാമൂഹ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വാഗ്‌ദാനങ്ങളുടെ മറവിൽ ഖജനാവിലെ പണം കോർപറേറ്റുകൾക്ക്‌ കൈമാറുന്ന വിനാശകരമായ പദ്ധതിയാണിത്‌. സ്ഥിരതയില്ലാത്ത തൊഴിലുകൾ സൃഷ്ടിക്കുന്നതും രാജ്യത്തെയും വിദേശത്തെയും കമ്പനികളുടെ ഉൽപാദനചെലവുകളും നിയമപരമായ ബാധ്യതകളും വെട്ടിച്ചുരുക്കുന്നതുമാണ്‌ ഈ പദ്ധതി.

ഗ്രാമീണ മേഖലയിലെ ദരിദ്രർക്ക്‌ ഗുണകരമായ തൊഴിലുറപ്പ്‌ പദ്ധതിയുടെ വിഹിതം വെട്ടിക്കുറയ്‌ക്കുകയും നഗരങ്ങളിൽ സമാനമായ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്യുന്ന സർക്കാർ തന്നെയാണ്‌ കോർപറേറ്റുകൾക്ക്‌ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നത്‌. ന്യായമായ മിനിമം വേതനത്തോടെയും തൊഴിൽസുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കിയും യുവജനങ്ങൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ കൂടുതൽ പണം വിനിയോഗിക്കണം. തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ തൊഴിൽബന്ധിത ആനുകൂല്യപദ്ധതി ഉടൻ പിൻവലിക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.