അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും കേന്ദ്രസർക്കാർ ഒപ്പിടാൻ പോകുന്ന വ്യാപാര കരാറുകളിൽ ആശങ്ക രേഖപ്പെടുത്തുന്നു. കരാറുകളിൽ ഒപ്പിടാൻ വ്യഗ്രത കാണിക്കുംമുമ്പ് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിശദ ചർച്ച നടത്തണം. അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങിയ കേന്ദ്ര സർക്കാർ ഇതിനോടകം സമ്പദ്‌ഘടനയുടെ വിവിധ മേഖലകൾ അവർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. കൃഷി, ക്ഷീര, പ്രതിരോധ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ രാജ്യതാൽപ്പര്യങ്ങളെ ബലികഴിച്ച് വ്യാപാരകരാറുകളിൽ ഏർപ്പെടരുത്.
