Skip to main content

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക്‌ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണിയെ അപലപിക്കുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം തരംതാഴ്‌ത്തണമെന്നും എണ്ണ വാങ്ങുന്നത്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ്‌ ട്രംപ്‌. ഇത്തരം സമ്മർദ്ദങ്ങൾക്കെതിരെ കേന്ദ്രസർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുകയും ഇന്ത്യൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യണം.

അമേരിക്കൻ കോർപറേറ്റുകളുടെ ചൂഷണത്തിനായി ഇന്ത്യ കാർഷിക, ക്ഷീര, ഔഷധനിർമാണം തുടങ്ങി മേഖലകൾ തുറന്നുകൊടുത്തില്ലെങ്കിൽ കനത്ത തീരുവ ചുമത്തുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണ്‌. അമേരിക്കൻ സർക്കാരിനെ പ്രീതിപ്പെടുത്താൻ ഇന്ത്യ ഇതിനകം അവരുമായി പ്രതിരോധ, എണ്ണ കരാറുകൾ ഒപ്പിട്ടു; നൂറുകണക്കിന്‌ കോടി ഡോളറിന്റെ ആയുധങ്ങളും എണ്ണയും വാങ്ങുകയാണ്‌. അമേരിക്ക കൂടുതൽ സൗജന്യങ്ങൾ ഇന്ത്യയോട്‌ ആവശ്യപ്പെടുന്നു.

അമേരിക്കയുടെ സമ്മർദ്ദത്തിന്‌ കേന്ദ്രസർക്കാർ വഴങ്ങരുത്. ഇന്ത്യൻ കൃഷിയെയും വ്യവസായത്തെയും തകർക്കുംവിധം രാജ്യത്തെ വിപണിയും സമ്പദ്‌ഘടനയും അമേരിക്കൻ ചൂഷണത്തിന്‌ തുറന്നുകൊടുക്കരുത്‌. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനും അമേരിക്കൻ ഭീഷണി തള്ളാനും ബിജെപി സർക്കാർ ഉറച്ച നിലപാട്‌ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.