Skip to main content

വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണം

വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണം. സമൂഹത്തെ വർഗീയമായി ധ്രുവീകരിച്ചും ന്യൂനപക്ഷങ്ങളെയും അനുകൂലമല്ലാത്ത മാധ്യമ സ്ഥാപനങ്ങളെയും ആക്രമിച്ചും ബംഗ്ലാദേശിൽ സ്വാധീനം വികസിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നു. മതമൗലികവാദ ശക്തികളുടെ വളർച്ച ബംഗ്ലാദേശിൽ മാത്രമല്ല എല്ലായിടത്തും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

അതിർത്തിയുടെ ഇരുവശങ്ങളിലും വർഗീയ ശക്തികൾ വിദ്വേഷം പ്രചരിപ്പിച്ച് സാഹചര്യം മുതലെടുത്തേക്കാം. സാമൂഹിക ഐക്യവും ജനാധിപത്യവും നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പരീക്ഷണ ഘട്ടങ്ങളിൽ ബംഗ്ലാദേശിലെ ജനങ്ങൾ ഐക്യത്തോടെ തുടരുമെന്നും 1971 ലെ വിമോചന സമരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സിപിഐ എമ്മിന് ഉറപ്പുണ്ട്.

വർഗീയ ശക്തികളെ നിയന്ത്രിക്കുന്നതിനും അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഇടക്കാല സർക്കാർ സ്വീകരിക്കണം. ജനങ്ങൾക്ക് ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പാക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.