Skip to main content

സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്രബജറ്റ്‌ പൂർണമായും പരാജയപ്പെട്ടു. ജനതാൽപര്യങ്ങളെ വഞ്ചിച്ച ബജറ്റാണിത്‌. ജനവിരുദ്ധ, കോർപറേറ്റ്‌ പ്രീണന ബജറ്റിൽ പ്രതിഷേധിച്ചും വരുമാനനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപയും സൗജന്യ ഭക്ഷണകിറ്റും ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്താൻ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നു.

ജനങ്ങൾ തൊഴിൽനഷ്‌ടവും വരുമാനക്കുറവും നേരിടുന്ന കാലത്ത്‌ തൊഴിൽ സൃഷ്‌ടിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ ഉണ്ടാകേണ്ടത്‌. എന്നാൽ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്‌സിഡികളും ആരോഗ്യ, ഗ്രാമീണവികസന മേഖലകൾക്കുള്ള വിഹിതവും കുറച്ചു.

2021-22 ബജറ്റിലെ പുതുക്കിയ കണക്കിനെക്കാൾ 1,74,909 കോടി രൂപയുടെ വർധന ഇക്കൊല്ലത്തെ അടങ്കലിൽ കാണിക്കുന്നു. അതേസമയം 2021-22ൽ ബജറ്റ്‌ അടങ്കൽ ജിഡിപിയുടെ 17.8 ശതമാനമായിരുന്നത്‌ ഇത്തവണ 15.3 ശതമാനമായി കുറഞ്ഞു. വരുമാനത്തിലുണ്ടായ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ചെലവിലെ വർധന കുറവാണ്‌. ജനങ്ങളിൽനിന്ന്‌ പരോക്ഷനികുതികൾ പിരിച്ചാണ്‌ സർക്കാരിന്റെ വരുമാനം കൂട്ടിയത്‌. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 2021-22ൽ 6.91 ശതമാനമായിരുന്നത്‌ 2022-23ൽ 6.25 ശതമാനമായി കുറഞ്ഞു.

കർഷകർക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡ്‌ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന കുട്ടികളെ സഹായിക്കാൻ ബജറ്റിൽ ഒന്നുമില്ല. രണ്ട്‌ വർഷമായി എൽപിജി സബ്‌സിഡി വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. പണപ്പെരുപ്പം പരിഗണിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിഹിതത്തിലും വർധനയില്ല. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.