Skip to main content

സെക്രട്ടറിയുടെ പേജ്


ബിജെപി യുഗത്തിന്‌ അന്ത്യമാകും

20/05/2024

ബിജെപി യുഗത്തിന്‌ അന്ത്യം കുറിയ്ക്കുന്നതായിരിക്കും പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം. രാജ്യം രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശയിലേക്ക്‌ നീങ്ങുകയാണ്‌. ബിജെപിക്ക്‌ ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നാണ്‌ അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയടക്കം വിലയിരുത്തൽ.

കൂടുതൽ കാണുക

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ഓരോ ദിവസം കഴിയുന്തോറും ഇടിയുന്നു

20/05/2024

സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. കഴിഞ്ഞ 17 ലോക്‌സഭാ തെരഞ്ഞെടുപ്പും വിജയകരമായി നടത്തി വിശ്വാസ്യത ആർജിച്ച തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ പൂർണമായും എക്സിക്യൂട്ടീവിന്റെ അടിമയായി മാറിയോ എന്ന സംശയമാണ് പല കോണുകളിൽനിന്നും ഉയരുന്നത്.

കൂടുതൽ കാണുക

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു സ. ഇ കെ നായനാർ

19/05/2024

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണ് മെയ്‌ 19 ഞായറാഴ്‌ച. 20 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.

കൂടുതൽ കാണുക

സ. ഇ കെ നായനാർ ദിനം

19/05/2024

മലയാളി ഉള്ള കാലത്തോളം മറക്കാത്ത പേരുകളിൽ ഒന്നാണ് സ. നായനാരുടേത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. 20 വർഷംമുമ്പ് 2004 മേയ് 19 ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.

കൂടുതൽ കാണുക

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു

17/05/2024

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പി കെ ശ്രീമതി ടീച്ചർ, സി എസ് സുജാത എന്നിവർ പങ്കെടുത്തു.

കൂടുതൽ കാണുക

മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

14/05/2024

മെയ് 13 സഖാവ് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ കണ്ണൂർ നിടമ്പ്രത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

ബിപിൻ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

12/05/2024

മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനും ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിൻ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കൂടുതൽ കാണുക

സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍

10/05/2024

തൃശൂരില്‍ പാര്‍ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍ ഇ ഡി നടത്തിയതാണ്. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി പ്രചരിപ്പിച്ചു. ഇഡിയും ഇന്‍കം ടാക്‌സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്.

കൂടുതൽ കാണുക

കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടി

10/05/2024

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഈ കോടതി വിധി തെളിയിക്കുന്നത്. ഇഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിലുള്ള എതിർപ്പ് കൂടിയാണ് ഈ വിധിയിൽ തെളിയുന്നത്.

കൂടുതൽ കാണുക

സി എച്ച് കണാരനെതിരായ തെറ്റായ പ്രചാരവേല വർഗീയതയെ സഹായിക്കാൻ

10/05/2024

സഖാവ് സി എച്ച് കണാരനെതിരായി നടക്കുന്നത് അസംബന്ധ പ്രചരണമാണ്. ഇത്തരം തെറ്റായ പ്രചാരവേല വർഗീയതയെ സഹായിക്കാനാണ്. സിഎച്ചിനെ പോലുള്ള നേതാക്കൾക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
 

കൂടുതൽ കാണുക

മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു

09/05/2024

കോൺഗ്രസിന്റെ പ്രതികരണശേഷിപോലും തകർക്കുന്നതാണ്‌ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിജിലൻസ്‌ കോടതിടെ വിധി. നിയമസഭാ തെരഞ്ഞെടുപ്പുവരെ പുകമറ സൃഷ്ടിക്കാൻ കാത്തുവച്ചിരുന്ന കേസ്‌ വഴിയിലിട്ടുടച്ച കുഴൽനാടനും കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരിക്കുകയാണ്.

കൂടുതൽ കാണുക

ഇടതുപക്ഷംകൂടി ഭാഗമായ ഇന്ത്യ കൂട്ടായ്‌മ വൻ മുന്നേറ്റം നടത്തുമെന്ന്‌ കണ്ടതോടെയാണ്‌ മോദി കടുത്ത വർഗീയ പ്രചാരണത്തിലേക്ക്‌ നീങ്ങിയത്‌

09/05/2024

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന്‌ ഘട്ടം പൂർത്തിയായിരിക്കുന്നു. 543 അംഗ പാർലമെന്റിൽ 284 സീറ്റിലെ (52 ശതമാനം) വോട്ടെടുപ്പ്‌ പൂർത്തിയായി. മൂന്ന്‌ ഘട്ടത്തിലും വോട്ടെടുപ്പ്‌ കുത്തനെ കുറഞ്ഞത്‌ പല വ്യാഖ്യാനങ്ങൾക്കും ഇടം നൽകിയിരിക്കുകയാണ്‌.

കൂടുതൽ കാണുക