സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയെക്കുറിച്ച് വിലയിരുത്തുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്.

സിപിഐ എം 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയെക്കുറിച്ച് വിലയിരുത്തുന്ന ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇന്ന് നിർവഹിച്ചതോടെ കേരളത്തിന്റെ അതിജീവന ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കപ്പെട്ടിരിക്കുകയാണ്. ദുരന്ത മുഖങ്ങളിൽ പതറാത്ത കേരളത്തിന്റെ ഒരുമയുടെ കരുത്താണിത്.
കൊടകര കുഴൽപ്പണക്കേസ് ഇഡി അട്ടിമറിച്ചു. കൊടകര കേസ് ശാസ്ത്രീയമായി എങ്ങനെ ഇല്ലാതാക്കാം എന്നതിന്റെ തെളിവാണ് ഇഡിയുടെ കുറ്റപത്രം. പൊലീസ് തെളിവുകളുടെ പശ്ചാത്തലത്തിലാണ് കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ ഇഡിയെ പറ്റിയുള്ള അഭിപ്രായം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കുറ്റപത്രം.
പ്രമുഖ കാഥികനും നാടകപ്രവർത്തകനുമായ അയിലം ഉണ്ണികൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചു.
സാമ്രാജ്യത്വത്തിന് എതിരെ പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളികൾ പകര്ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല.
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്. മനുഷ്യമനസ്സാക്ഷിയ ഞെട്ടിച്ച ഈ സംഭവത്തിന് ഇന്നേയ്ക്കു 38 വർഷം തികയുന്നു.
കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 25 മുതൽ 31 വരെ സിപിഐ എം നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തും. മുഴുവൻ ബ്രാഞ്ചുകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ലോക്കൽ, ഏരിയ കമ്മിറ്റികൾ ശുചീകരണത്തിന് നേതൃത്വം നൽകും. മാലിന്യം നീക്കി പൊതു ഇടങ്ങൾ വൃത്തിയാക്കും.
പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി സമര പാതകളിൽ എക്കാലവും ജ്വലിക്കുന്ന വിപ്ലവ ചൈതന്യമാണ്. എകെജിയുടെ വേർപാടിന്റെ 48-ാം വാർഷികദിനമാണ് ഇന്ന്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളാണ് സഖാവിനെ സമരപാതയിലെത്തിച്ചത്.
പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി സമര പാതകളിൽ എക്കാലവും ജ്വലിക്കുന്ന വിപ്ലവ ചൈതന്യമാണ്. എകെജിയുടെ വേർപാടിന്റെ 48-ാം വാർഷികദിനമാണ് ഇന്ന്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളാണ് സഖാവിനെ സമരപാതയിലെത്തിച്ചത്.
പുരോഗമന കലാസാഹിത്യ സംഘം മുൻ സെക്രട്ടറിയും നിരൂപകനുമായ പി അപ്പുക്കുട്ടന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാംസ്കാരിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം പുരോഗമന, സാംസ്കാരിക ലോകത്തിനാകെ കനത്ത നഷ്ടമാണ്.
കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് കണ്ണൂർ അസംബ്ലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു.
ഏകപക്ഷീയമായി പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെയുള്ള യോജിച്ച നീക്കത്തിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മുൻകൈയിൽ ഈ മാസം 22ന് ചെന്നൈയിൽ നടക്കുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗത്തിലേക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ.