Skip to main content

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവജന-വിദ്യാർത്ഥി നേതാക്കളെ മർദ്ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം

19.06.2022

അഗ്നിപഥ് പദ്ധതിക്കെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹിം ഉൾപ്പെടെയുള്ള യുവജന, വിദ്യാർഥി നേതാക്കളെ മർദ്ദിച്ച നടപടിയിൽ പ്രതിഷേധിക്കുന്നു. സൈനിക മേഖല കരാർവൽകരിക്കുന്നത് വഴി രാജ്യത്ത് പലവിധത്തിലുള്ള അപകടങ്ങൾ വരുത്തും. രാജ്യത്തെ യുവസമൂഹം ഒന്നടങ്കം ഈ പദ്ധതിക്ക് എതിരാണ്. ആ പ്രതിഷേധം ഇന്ന് ഇന്ത്യയാകെ അലയടിക്കുന്നു. ആ വികാരമാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ തലസ്ഥാനത്ത് പ്രകടിപ്പിച്ചത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച പ്രവർത്തകരെ മർദ്ദിച്ചും അറസ്റ്റ് ചെയ്തും ഒതുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്, ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണ്. യുവനേതാക്കളെ മർദ്ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.