സമര പോരാട്ടങ്ങളുടെ എക്കാലത്തെയും ആവേശമാണ് സഖാവ് പാട്യം. കഴിവുറ്റ സംഘാടകൻ, വാഗ്മി, പ്രഗത്ഭ പാർലമെന്റേറിയൻ, എഴുത്തുകാരൻ, കവി, അധ്യാപകൻ, സൈദ്ധാന്തിക പണ്ഡിതൻ എന്നിങ്ങനെ മികവുറ്റ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് നാട്ടിൻപുറങ്ങൾ മുതൽ പാർലിമെന്റ് മന്ദിരം വരെ സഖാവ് സമര വേദിയാക്കി. മത നിരപേക്ഷത ഉയർത്തി പിടിച്ച് തലശ്ശേരി കലാപത്തെ നേരിടുന്നതിൽ നേതൃപരമായ പങ്ക് പാട്യം വഹിച്ചു. മരണത്തിന് തൊട്ടു മുൻപ് വരെയും രാഷ്ട്രീയ വേദികളിൽ സഖാവ് സജീവ സാന്നിധ്യമായിരുന്നു. പ്രസ്ഥാനത്തിന്റെ തുടരുന്ന ജനകീയ ഇടപെടലുകൾക്കും പോരാട്ടങ്ങൾക്കും സഖാവ് പാട്യം ഗോപാലന്റെ സ്മരണകൾ കരുത്തും ഊർജ്ജവുമാവും.