Skip to main content

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് കമീഷനെ ഉപയോ​ഗിച്ച് ഒരുവിഭാ​ഗം വോട്ടർമാരെ ഒഴിവാക്കുന്നതിനുള്ള ബോധപൂർവമായ പ്രവർത്തനമാണ് രാജ്യത്തുടനീളം ബിജെപി മുൻകൈ എടുത്ത് നടത്തുന്നത്.

സംസ്ഥാനത്ത് ബിഎൽഒമാരുൾപ്പെടെ ഒന്നരലക്ഷത്തോളം ജീവനക്കാർ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ ഫോം വിതരണംപോലും ഫലപ്രദമായി നടത്താൻ സാധിച്ചിട്ടില്ല. 80 ശതമാനത്തിലധികം ഫോം വിതരണം ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. അത് കേവലമായ കണക്കാണ്. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കും എന്നതിന് ​ഗ്യാരന്റി വേണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്.

എസ്ഐആർ) നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ ഹർജി നൽകിപ്പോൾ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്നാണ് കോടതി നിർദേശിച്ചത്. എത്രത്തോളം വേണോ അത്രത്തോളം നിയമയുദ്ധം മുന്നോട്ടുപോകണം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾക്ക് സാവകാശം നൽകി മാറ്റിവെക്കണമെന്ന് ഇന്നത്തെ സർവകക്ഷിയോഗത്തിൽ ബിജെപി ഉൾപ്പെടെയുള്ള എല്ലാ പാർടികളും ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോ​ഗസ്ഥർക്ക് രാഷ്ട്രീയ പാർടികൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയുണ്ടായില്ല.

ഈ പശ്ചാത്തലത്തിൽ വോട്ടർപട്ടിക പുതുക്കുന്ന പ്രക്രിയയിൽനിന്ന് ഒരാളും ഒഴിഞ്ഞുനിൽക്കാതെ ഇടപെടേണ്ടതുണ്ട്. എസ്ഐആറിൽ നിയമപോരാട്ടം നടക്കുന്നു എന്നതുകൊണ്ട് വോട്ടർപട്ടിക നിർമാണത്തിൽനിന്ന് വിട്ടുനിന്നാൽ വലിയതോതിലുള്ള വോട്ടുചോർച്ചയുണ്ടായേക്കാം. വോട്ടർമാരെ ചേർക്കുന്നതിനും ഫോം പൂരിപ്പിക്കുന്നതിനും എല്ലാ പാർടികളും ഫലപ്രദമായി ഇടപെടണം.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.