Skip to main content

ഒക്ടോബർ 09 ചെഗുവേര രക്തസാക്ഷി ദിനം

സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ വിപ്ലവ ലോകത്തിന്റെ വാക്കും പ്രതിരോധവുമായ സഖാവ് ഏണസ്റ്റോ ചെഗുവേരയുടെ അനശ്വര രക്തസാക്ഷിത്വത്തിന് അമ്പതിയഞ്ച് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിമോചിത ക്യൂബയുടെ മന്ത്രിപദത്തിൽ നിന്നും മരണത്തെപോലും വെല്ലുവിളിച്ച് മുതലാളിത്തം പാലൂട്ടിയ കിരാത ഭരണത്തിനെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത് രക്തസാക്ഷിത്വത്തിന്റെ അമരത്വത്തിലേക്ക് ചെഗുവേര എത്തിച്ചേരുകയായിരുന്നു. അസമത്വം തുടരുന്ന കാലത്ത്, സാമ്രാജ്യത്വത്തിന്റെ കൈകൾ മനുഷ്യരെയാകെ വരിഞ്ഞുമുറുക്കുന്ന കാലത്ത് സകല ചൂഷണങ്ങൾക്കുമെതിരായി ലോകത്ത് തുടരുന്ന പോരാട്ടങ്ങൾക്ക് ചെഗുവേര നിത്യ പ്രചോദനമാണ്. വിപ്ലവത്തിന്റെ അനശ്വരതയോടൊപ്പം സഖാവിന്റെ ഓർമകളും വിശ്വമാകെ ജ്വലിച്ചു നിൽക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.