Skip to main content

ആഗോളവൽക്കരണ നയങ്ങൾ അതിവേഗത്തിൽ സമ്പന്നനാകുന്നതിന്റെ കുറുക്കുവിദ്യകൾ കാണിച്ച് മനുഷ്യരെ ചതിയിൽപ്പെടുത്തുന്നു

കേരളത്തിലെ ജനങ്ങൾ ഒരിക്കൽപ്പോലും ചിന്തിക്കാനിടയില്ലാത്ത രീതിയിലുള്ള സംഭവമാണ് പത്തനംതിട്ട ജില്ലയിൽ നടന്നത്. ഐശ്വര്യവും സമ്പത്തും കുന്നുകൂട്ടുന്നതിനായി പാവപ്പെട്ട രണ്ട് സ്‌ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ ആഭിചാരക്കൊലയാണ് അവിടെ നടന്നത്. നിസ്സഹായരായ പാവപ്പെട്ട സ്ത്രീകളുടെ ദുരിതങ്ങളെയും ഒറ്റപ്പെട്ട അവസ്ഥകളെയും ചൂഷണം ചെയ്തുകൊണ്ടാണ് അവരെ മരണത്തിലേക്ക് ക്രൂരമായി എടുത്തെറിഞ്ഞത്.

സ്ത്രീകളെ കൊന്ന് കഷണങ്ങളായി മുറിക്കുന്നതിന്‌ ഇടയാക്കിയതാകട്ടെ അന്ധവിശ്വാസവും അനാചാരവും കീഴടക്കിയ മനസ്സുകളുടെ പ്രവൃത്തിയാണ്. അന്ധവിശ്വാസത്തെയും അനാചാരത്തെയും ചൂഷണംചെയ്തു ജീവിക്കുന്ന ഒരു മനുഷ്യന്റെ ക്രൂരമായ ജീവിതമാണ് ഇതിന് അടിസ്ഥാനമായി തീർന്നത്. അത്തരം വഴിയിലേക്ക് അവരെ നയിക്കുന്നതിന് ഉപയോഗപ്പെടുത്തിയത് നവമാധ്യമങ്ങളാണ് എന്നതും കാണാവുന്നതാണ്. നവമാധ്യമങ്ങൾ സൃഷ്ടിക്കുന്ന പലതരം ചതിക്കുഴികളെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യവും ഇത് മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

അടിസ്ഥാനകാരണം

നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ നിലനിൽക്കുന്ന ദൗർബല്യങ്ങൾകൂടിയാണ് ഇത്തരമൊരു സാഹചര്യമൊരുക്കുന്നതിന് അടിസ്ഥാനമായി തീരുന്നത്. ഫ്യൂഡൽ മൂല്യബോധങ്ങളും ചിന്തകളും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടേതുമായ ഒരു ലോകത്തിലേക്ക് മനുഷ്യനെ എത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. മനുഷ്യത്വത്തിന്റെ എല്ലാ മൂല്യങ്ങളെയും രൊക്കം പൈസയിലൊതുക്കുന്ന മുതലാളിത്തത്തിന്റെ മൂല്യബോധത്തെ മാർക്സും എംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എടുത്തുപറയുന്നുണ്ട്.

ആഗോളവൽക്കരണ നയങ്ങളാകട്ടെ അതിവേഗതത്തിൽ സമ്പന്നനാകുന്നതിന്റെ കുറുക്കുവിദ്യകൾ കാണിച്ച് മനുഷ്യരെ ചതിയിൽപ്പെടുത്തുന്നു. ഇതിനെയെല്ലാം തിരിച്ചറിയാൻ അവയ്ക്കെതിരെ പ്രതിരോധം തീർക്കുന്ന മൂല്യബോധങ്ങളെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുതകുന്ന ജനകീയ മുന്നേറ്റമാണ് ഈ കാലം നമ്മളോട് ആവശ്യപ്പെടുന്നത്. ദാരുണമായ ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധമുയരുകയും അതിനെ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരായുള്ള മുന്നേറ്റമായി വികസിപ്പിക്കാനുമാകണം. അതിനായുള്ള ആത്മപരിശോധന ഓരോ പ്രസ്ഥാനവും നടത്തേണ്ടതുണ്ട്. അതിന് ഈ സംഭവം ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം.

നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുക പ്രധാനമാണെന്ന് ഇലന്തൂർ സംഭവം ഓർമിപ്പിക്കുന്നു. ഒരുകാലത്ത് ബൂർഷ്വാസി ഉയർത്തിപ്പിടിച്ച നവോത്ഥാനത്തിന്റെ കൊടിക്കൂറ സ്ഥാപിത താൽപ്പര്യങ്ങൾക്കായി വലിച്ചെറിയുകയാണ് ചെയ്തത്. അത് ഏറ്റുപിടിച്ച് മുന്നോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഇതിനെ മറികടക്കാനുള്ള വലിയ മുന്നേറ്റം നമുക്ക് ഏറ്റെടുക്കാനുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി വലിയ പ്രചാരണങ്ങൾ വർത്തമാനകേരളം ആവശ്യപ്പെടുന്നുണ്ട്. ഈ സംഭവവുമായി നേരിട്ടും അല്ലാതെയും ആർക്കു ബന്ധമുണ്ടായാലും അവരെ ഒറ്റപ്പെടുത്തുന്നതിനും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും പാർടി പ്രതിജ്ഞാബന്ധമാണ്

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.