Skip to main content

ഒക്ടോബർ 20 - സ. സി എച് കണാരൻ ദിനം

പാർടിയുടെ അതുല്യ സംഘാടകനും അനീതിക്കും സാമ്രാജ്യത്വത്തിനുമെതിരെ അവിശ്രമം പൊരുതിയ ധീര വിപ്ലവകാരിയുമായ സഖാവ് സി എച്ച് കണാരൻ ഓർമയായിട്ട് അരനൂറ്റാണ്ടാവുകയാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തിയെടുക്കുന്നതിൽ മൂല്യവത്തായ പങ്കാണ് സഖാവ് നിർവഹിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിച്ചതിന് അറസ്റ്റ് വരിച്ച് കൊണ്ടാണ് സി. എച്ച് പൊതു രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. 1957ലെ നിയമസഭയിൽ നാദാപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച സഖാവ് കേരള ഭൂപരിഷ്കാരണ ബില്ലിന്റെ ശില്പികളിൽ പ്രധാനിയാണ്. പാർടി രൂപം കൊണ്ട 1964 മുതൽ മരിക്കും വരെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് സി എച്ച്, അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സമര പതാകയേന്തിയ വിപ്ലവകാരിയായിരുന്നു. ഈ സാമൂഹിക വിപത്തിനെതിരെ കേരള സമൂഹം മറ്റൊരു ജനകീയ പോരാട്ടത്തിന് സജ്ജമാക്കേണ്ട പശ്ചാത്തലത്തിലാണ് സഖാവിനെ സ്മരിക്കുന്നത്. ത്യാഗ നിർഭരമായ രാഷ്ട്രീയ ജീവിതത്തിലൂടെ സമര വീര്യമായി മാറിയ സഖാവ് സി എച്ച് കണാരന്റെ ജ്വലിക്കുന്ന ഓർമ്മകൾ വരും പോരാട്ടങ്ങൾക്ക് നിരന്തരം ഊർജ്ജം പകരും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.