ജനതയുടെ വിമോചനത്തിന് ഇടതുപക്ഷമല്ലാതെ മറ്റൊരു സാധ്യതയുമില്ലെന്ന് ലോകം ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ് പാർടി നേതാവ് ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.
തീവ്രവലതുപക്ഷ ഭരണത്തിന് കീഴിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുകയായിരുന്നു. വിസ്തൃതിയിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ജനസംഖ്യയിൽ ഏഴാമത്തെ രാജ്യവുമായ ബ്രസീലിൽ അഴിമതി ജനജീവിതം കൂടുതൽ ദുഷ്കരമാക്കി.
മുൻപ് പ്രസിഡന്റായിരിക്കെ ലുല നടപ്പാക്കിയ പരിഷ്കാരങ്ങൾ ബ്രസീലിന്റെ സാമ്പത്തികവളർച്ച ഉറപ്പാക്കിയിരുന്നു. ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച ഇടതുനേതാവാണ് അദ്ദേഹം.
മൂന്ന് ദശാബ്‌ദം മുമ്പ് മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യമാണെന്ന് ആഘോഷിച്ചവരോടുള്ള മറുപടിയാണ്
ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവേശകരമായ ഈ മുന്നേറ്റം. ബ്രസീലിയൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ.