കൂത്തുപറമ്പിന് രക്ത സ്മരണകളുടെ ഇരുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാഭ്യാസ കമ്പോളവത്കരണത്തിനെതിരെ 1994 നവംബർ 25ന് സമാധാനപരമായി സമരം ചെയ്ത സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ, റോഷൻ, മധു, ബാബു എന്നിവരാണ് കൂത്തുപറമ്പിൽ അമരരക്തസാക്ഷികളായത്. സഖാവ് പുഷ്പൻ കൂത്തുപറമ്പിലെ നരനായാട്ടിൽ ജീവിക്കുന്ന രക്തസാക്ഷിയായി. ജനവികാരം എതിരായിട്ടും അധികാരത്തിന്റെ ദുർവാശി ഉപയോഗിച്ചാണ് വലത് ഭരണകൂടം കൂത്തുപറമ്പ് സമരത്തെ നേരിട്ടത്. അഞ്ച് യുവ പോരാളികളുടെ ജീവൻ നഷ്ടപ്പെട്ട കൂത്തുപറമ്പ് സമരം ഇന്ത്യൻ യുവതയുടെ പോരാട്ട ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ നിത്യ സ്മരണ രാജ്യത്ത് തുടരുന്ന യുവജന പോരാട്ടങ്ങൾക്ക് ആവേശം പകർന്നു കൊണ്ടിരിക്കും